
ചെങ്ങന്നൂർ :- തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികവും കലാപരിപാടികളും വെള്ളിയാഴ്ച നടക്കും. രാവിലെ ഗവ: ഹയർ സെക്കണ്ടറി മൈതാനത്തു നിന്നും തുടങ്ങുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും. തിരുവൻവണ്ടൂർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ നടക്കുന്ന പരിപാടി സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ്മിതാ രാജേഷ് അധ്യക്ഷയാകും. .സി ഡി എസ് വൈസ് ചെയർമാൻ സന്ധ്യാ രതീഷ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ എസ്.രഞ്ജിത്മുഖ്യ പ്രഭാഷണം നടത്തും. എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. കെ.കെ.എസ് കുറുപ്പ് ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ ,ബ്ലോക്ക് മെമ്പർമാരായ എസ് ബാലചന്ദ്രൻ നായർ ,ഡി.വിനോദ് കുമാർ,സി ഡി എസ് ചെയർപേഴ്സൺ പ്രിയാ സാം ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. പിന്നീട് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടക്കും.











